കെ കെ ഇ എം, കുടുംബശ്രീ മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ അഭിമുഖ്യത്തില്‍ ഡി ഡബ്ല്യൂ എം എസ് രജിസ്ട്രേഷന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പോസ്റ്റര്‍ പ്രകാശനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു.
നവകേരളം വിജ്ഞാന സമൂഹമാവണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ( ഡി ഡബ്ല്യൂ എം എസ്) പോര്‍ട്ടലിന്റെ ലക്ഷ്യം
പതിനെട്ടു വയസ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി ഡബ്ല്യൂ എം എസ് രജിസ്റ്റര്‍ ചെയ്തു സൗജന്യമായ പരിശീലനത്തില്‍ പങ്കെടുക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ എ ഡി എം സി മാര്‍ കമ്മ്യുണിറ്റി അമ്പാസിഡമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
