ഒരു മനുഷ്യന്റെ നട്ടെല്ല് അവന്റെ മാതൃഭാഷയാണെന്ന് സാഹിത്യകാരി എം.ബി. മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച ഭരണഭാഷ ശ്രേഷ്ഠഭാഷ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ബി മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ രജിസ്്ട്രാര്‍ (ജനറല്‍) എ. ഇന്ദുലേഖ നിര്‍വഹിച്ചു. ജില്ലാ രജിസ്്ട്രാര്‍ (ഓഡിറ്റ്) ടി. ജോണ്‍സന്‍ അധ്യക്ഷനായ പരിപാടിയില്‍ ജൂനിയര്‍ സൂപ്രണ്ട് പി.കെ അജിത്ത്, ചിട്ടി ഓഡിറ്റര്‍ ജ്യോതി കുമാര്‍, അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ സിദ്ദിഖ്, എന്‍.എന്‍ രാജലക്ഷ്മി, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ചെറുകഥ മത്സരം, ഭാഷാ പരിജ്ഞാനം, കളിയല്ല നാടകം, അന്താക്ഷരി, പുസ്തകാസ്വാദനം, ഭാഷാ പ്രശ്‌നോത്തരി, കയ്യെഴുത്ത് മത്സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.