ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ല ആശുപത്രി ചെങ്ങന്നൂരിൽ ആരംഭിക്കുന്ന ഡി- അഡിഷൻ സെന്ററിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.തസ്തിക, യോഗ്യത, എന്ന ക്രമത്തിൽ ചുവടെ: മെഡിക്കൽ ഓഫീസർ:, എം.ബി.ബി.എസ്, സൈകാട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന, ക്ലിനിക്കൽ സൈക്കോളജിസിറ്റ്: ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ/പി.ജി.ഡി.സിപി, ആർ.സി.ഐ രജിസ്‌ട്രേഷനുണ്ടായിരിക്കണം, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർ : സൈകാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ/പി.ജി.ഡി.പി.എസ്.ഡബ്‌ളിയു. ഒഴിവുകൾ ഒരെണ്ണം. അഭിമുഖം ഒക്‌ടോബർ 15 രാവിലെ ഒമ്പതു മണി. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജില്ല മെഡിക്കൽ ഓഫീസ് (ആരോഗ്യം) ഹാജരാകണം. ഫോൺ: 0477-225 1650.