ജില്ലാതല കേരളോത്സവം 2023 ഡിസംബര്‍ എട്ട് മുതല്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നടക്കും. കേരളോത്സവവുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സബ് കമ്മിറ്റി രൂപീകരണങ്ങളുടെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കുഴല്‍മന്ദം ബ്ലോക്ക് ഹാളില്‍ ചേരാന്‍ യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. സെക്രട്ടറി എം. രാമന്‍കുട്ടി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി കണ്‍വീനറായും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു.