എസ്.ടി പ്രമോട്ടര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയില്‍ എസ്.ടി/ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച ബത്തേരി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കും.
മീനങ്ങാടി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തിന് കീഴിലുള്ളവര്‍ക്ക് നവംബര്‍ 9നും ബത്തേരി മുനിസിപ്പാലിറ്റി, പൂതാടി പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 14നും പുല്‍പ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്ക് നവംബര്‍ 15നുമാണ് കൂടിക്കാഴ്ച്ച. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് കൂടിക്കാഴ്ച്ച. അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 221074
ഡയാലിസിസ് ടെക്നീഷ്യന്
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി. കേരളാ പാരാ മെഡിക്കല്‍ രജിസ്ട്രേഷന് നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ 10 ന് രാവിലെ 11ന് താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഹാജരാകണം. ഫോണ്‍: 04936 256229
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ എതെങ്കിലും ഒന്നില്‍ റഗുലര്‍ ബി.ടെക്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, അംഗീകൃത സര്‍വകലാശയില്‍ നിന്നും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വഷയങ്ങളില്‍ ഒന്നാം ക്ലാസ് അല്ലങ്കില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഡി.ഓ.ഇ, പി.ജി.ഡി.സി.എ എന്നിവയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത സര്‍വകലാശയില്‍ നിന്നും എം.സി.എ ബിരുദാനന്തര ബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എതെങ്കിലും എന്‍ജീനിയറിങ്ങ് വിഷയത്തില്‍ ഒന്ന് അല്ലങ്കില്‍ രണ്ടാം ക്ലാസ് ബിരുദവും ഡി.ഒ.ഇ, പി.ജി.ഡി.സി.എ എന്നിവയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 7ന് രാവിലെ 9.30 ന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വിജ്ഞാന്‍വാടി കോര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പുല്‍പ്പള്ളി ഭൂദാനത്ത് പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടിയില്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട 21- 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ജാതി, വിദ്യാഭ്യാസ യോഗ്യത , പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നവംബര്‍ 10 ന് വൈകീട്ട് 5 നകം അപേക്ഷ നല്‍കണം. ഫോണ്‍.04936 203824.
അക്രഡിറ്റഡ് ഓവര്‍സീയര്‍ നിയമനം
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സീയര്‍ തസ്തികയില്‍ നിലവിലുള്ള 2 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 13ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. 2 ഒഴിവുകളില്‍ ഒരെണ്ണം പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ 11നും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് 12നുമായിരിക്കും കൂടിക്കാഴ്ച്ച. മൂന്നു വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ യോഗ്യത അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം കൂടികാഴ്ച്ചയ്ക്ക് ഹാജരാകാം.
വെറ്ററിനറി സര്ജന് നിയമനം
ആര്.കെ.വി.വൈ റഫ്റ്റാര്‍ പദ്ധതി പ്രകാരം ജില്ലക്കനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത വെറ്ററിനറി ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുമായി നവംബര്‍ 6 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202292.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 7 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ നടക്കും. ഹോട്ടല്‍ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ എന്‍.റ്റി.സി/ എന്‍.എ.സി യോഗ്യതയുള്ളവര്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പകര്‍പ്പ് സഹിതം ഹാജരാകണം. 04936205519