മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, തര്‍ജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഫയല്‍ എഴുത്തു മത്സരത്തില്‍ കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് രേഷ്മ എസ് രവീന്ദ്രന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ എസ് ലേഖ, പത്തനംതിട്ട സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എസ് മഞ്ജു, കളക്ടറേറ്റ് ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് പി രജനി, സീനിയര്‍ ക്ലാര്‍ക്ക് എസ് അജിന്‍, പ്ലാനിംഗ് ഓഫീസ് ക്ലാര്‍ക്ക് സുചിത്ര എന്നിവര്‍ രണ്ടാം സ്ഥാനം നേടി. കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്കുമാരായ പ്രശാന്ത്, എസ് എല്‍ രമ്യ, എസ് ടി ശില്പ എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

പ്രസംഗ മത്സരത്തില്‍ കളക്ടറേറ്റ് ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയല്‍ ഒന്നാം സ്ഥാനവും എല്‍ എ ജനറല്‍ സീനിയര്‍ ക്ലാര്‍ക്ക് ഡി ഗീത രണ്ടാം സ്ഥാനവും കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ജി രാജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം ഡി ഡി സര്‍വേ ഡ്രാഫ്റ്റ്സ്മാന്‍ ബി ഇന്ദുഷ നേടി. രണ്ടാം സ്ഥാനം റവന്യൂ ഓഫീസ് അറ്റന്‍ഡന്റ് റഫീഖ് ഖാനും മൂന്നാം സ്ഥാനം പിഡബ്ല്യുഡി റോഡ് ഡിവിഷന്‍ ഓഫീസ് അറ്റന്‍ഡന്റ് എസ് മഞ്ജുവും നേടി. സ്വയം രചിച്ച കവിത ആലപിച്ച കലക്ടറേറ്റ് അറ്റന്‍ഡര്‍ കെ ജി ശ്രീകുമാര്‍ പ്രോത്സാഹന സമ്മാനവും നേടി.
ഭരണഭാഷ ശബ്ദകോശം തര്‍ജ്ജമ മത്സരത്തില്‍ ഒന്നാം സ്ഥാനം കളക്ടറേറ്റ് ക്ലാര്‍ക്കുമാരായ അശ്വിന്‍ മധു, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ പങ്കിട്ടു. രണ്ടാം സ്ഥാനം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസും മൂന്നാം സ്ഥാനം ജില്ലാ പ്ലാനിങ് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് മനോജ് കുമാറും നേടി.
കേട്ടെഴുത്തില്‍ കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് പി രജനി ഒന്നാം സ്ഥാനവും ക്ലാര്‍ക്ക് അശ്വിന്‍ മധു രണ്ടാം സ്ഥാനവും കളക്ടറേറ്റ് ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയേല്‍, ടൈപ്പിസ്റ്റ് എം ടി മഞ്ജു, പ്ലാനിങ് ഓഫീസ് ക്ലാര്‍ക്ക് സുചിത്ര എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
റിട്ട. ഡെപ്യൂട്ടി കളക്ടര്‍ വി ടി രാജന്‍, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, ഫിനാന്‍സ് ജൂനിയര്‍ സൂപ്രണ്ട് വി ടി സിന്ധു എന്നിവര്‍ വിധികര്‍ത്താക്കളായി.
വാരാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പൊതുജനങ്ങള്‍ക്കായി ഉപന്യാസരചനാ മത്സരവും നടത്തും. ഏഴിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ വിജയികള്‍ക്കു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമാപനസമ്മേളനം ജില്ലാ കളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്യും. ലിപി പരിഷ്‌കരണത്തിലെ അവ്യവസ്ഥകള്‍ എന്ന വിഷയത്തില്‍ പ്രൊഫ. മാലൂര്‍ മുരളീധരന്‍ പ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍, മൂലൂര്‍ സ്മാരകം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.