നവകേരള സദസ്സിന്റെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ജനകീയ പങ്കാളിത്തത്തോടെ നൂതന വികസനമാതൃക രൂപപ്പെടുത്താനും നവകേരള സദസ്സിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന്‍ കണ്‍വീനറായി 101 അംഗ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു. ബൂത്ത്തലത്തില്‍ അഞ്ച് പേരടങ്ങുന്ന കമ്മിറ്റിയും 10 അംഗ വാര്‍ഡ്തല സമിതിയും വിവിധ സബ്കമ്മിറ്റികളുടെ ഏകോപനത്തിനായി 25 അംഗങ്ങളുള്ള ഏകോപനസമിതിയും രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.