വാത്സല്യം അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായി ചമ്പയിൽ അശോകൻ. കോർപ്പറേഷനിലെ 53 ഡിവിഷൻ പെരിങ്ങലോടിവയൽ ചമ്പയിൽ കല്പനയുടെ മകൻ മനോജ് കല്ലുംപുറത്തിന്റെ ഓർമ്മയ്ക്കായാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്.

കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ സ്ഥലം ഉടമ ചമ്പയിൽ അശോകനിൽ നിന്നു ആധാരം ഏറ്റുവാങ്ങി. ഡിവിഷൻ കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ കെ കെ ശ്രീജിത്ത്, ഡിവിഷൻ കൺവീനർ ആഷിക്, അങ്കണവാടി ടീച്ചർ സി.തങ്കമണി, ടി ഷാനിൽ, കല്ലും പുറത്ത് ദീപു എന്നിവർ സംസാരിച്ചു