പത്തനംതിട്ട ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് ഒക്ടോബര്‍ മാസം വിതരണം ചെയ്യുന്നതിന് 8772 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. 7541 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 3414 മെട്രിക് ടണ്‍ അരി സാധാരണ വിതരണത്തിനുള്ളതും 4127 മെട്രിക് ടണ്‍ അരി പ്രളയവുമായി ബന്ധപ്പെട്ട് അധികമായി അനുവദിച്ചിട്ടുള്ളതുമാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും ഒരു രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. എഎവൈ വിഭാഗത്തില്‍പ്പെട്ട മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് 20കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും മൂന്ന് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും. മുന്‍ഗണന ഇതര നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് നാല് കിലോഗ്രാം അരിയും ലഭിക്കും. നീലകാര്‍ഡ് ഉടമകള്‍ക്കും വെള്ളകാര്‍ഡ് ഉടമകള്‍ക്കും പരമാവധി മൂന്ന് കിലോഗ്രാം ആട്ട സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് 16 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടിന് കാര്‍ഡ് ഒന്നിന് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 30 രൂപ നിരക്കില്‍ ലഭിക്കും.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ച 4127 മെട്രിക് ടണ്‍ അരി ജില്ലയിലെ മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ വീതം കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭ്യമാക്കും.
റേഷന്‍ വിതരണം സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പറുകളിലോ അറിയിക്കണം. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് 0468 2222212 തിരുവല്ല 04692701327 റാന്നി 04735 227504 കോന്നി 04682246060 അടൂര്‍ 04734224856 മല്ലപ്പള്ളി 04692782374 ഇതിനുപുറമേ റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടേയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയും മൊബൈല്‍ നമ്പറുകളിലും പരാതികള്‍ അറിയിക്കാം.