ഡിസംബർ 15ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻറെ ആലപ്പുഴ മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ആർ.ഡി.ഒ ഓഫിസിലാണ് ഓഫീസ്. ചടങ്ങിൽ മണ്ഡലതല കമ്മിറ്റി ചെയർമാൻ പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ഡിസംബർ 15ന് രാവിലെ 11 ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിലാണ് നവകേരള സദസ്.

ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ ജയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ഡി. മഹീന്ദ്രൻ, നവകേരള സദസ് ആലപ്പുഴ മണ്ഡലം കൺവീനർ സി. പ്രേംജി, ജോയിൻറ് കൺവീനർ സി.കെ. ഷിബു,
ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎയുടെ അധ്യക്ഷതയിൽ ആലപ്പുഴ മണ്ഡലത്തിലെ സബ് കമ്മിറ്റികളുടെ പ്രവർത്തങ്ങളും മന്ത്രി പി. പ്രസാദ് വിലയിരുത്തി.