നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള മണ്ഡലത്തിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നവകേരള സദസ്സ് പോസ്റ്റര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണനും നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം ചെയര്‍പേഴ്‌സനുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ക്ക് കൈമാറി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ്, കണ്‍വീനര്‍ ഇ.സുരേഷ്ബാബു, തഹസില്‍ദാര്‍ വി.കെ.ഷാജി, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കല്‍പ്പറ്റയില്‍ അവലോകന യോഗം ചേര്‍ന്നു

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നവകേരള സദസ് സംഘാടനവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കല്‍പ്പറ്റ മണ്ഡലത്തിലെ നവകേരള സദസ്സ് വിജയകരമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങളും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു .ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്.സജി തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറിമാര്‍ പ്രസിഡന്റുമാര്‍, വ്യാപാരി വ്യവസായ ഏകോപന സമിതി അംഗങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ് ഉടമകള്‍, റിസോര്‍ട്ട് ഹോം സ്റ്റേ പ്രതിനിധികള്‍,തോട്ടം ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.