തീരദേശത്തിന്റെ ചിരകാലാഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ പ്രാഥമിക പൈലിംഗിന് ശേഷം പ്രധാന തൂണുകള്‍ക്കായുള്ള പൈലിംഗ് നടപടികള്‍ ആരംഭിച്ചു. അഴീക്കോട് ഭാഗത്ത് 12.1/2 മീറ്റര്‍ സ്പാന്‍ എട്ട് എണ്ണവും മുനമ്പം ഭാഗത്ത് 11 എണ്ണവുമാണ് ഉള്ളത്.

പുഴയിലായി 12 സ്പാനുമാണ് ഉണ്ടാക്കുക. 52,6.5 മീറ്റര്‍ ആഴത്തിലാണ് പൈലിംഗ് നടക്കുന്നത്. 34 ലൊക്കേഷനിലെ തൂണുകള്‍ക്കായി 196 പൈലുകളാണ് നടക്കാന്‍ പോകുന്നത്. പ്രികാസ്റ്റ് സിഗ്മെന്റല്‍ കണ്‍സഷന്‍ ടെക്‌നോളജിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതുകൊണ്ട് തന്നെ പാലത്തിന്റെ നിര്‍മ്മാണത്തില്‍ വേഗതയും സൂക്ഷ്മതയും ഉണ്ടാവുമെന്നും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

ആദ്യ പൈലിംഗ് നിര്‍മ്മാണരീതി വീക്ഷിക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശീധരന്‍, ബ്ലോക്ക്‌മെമ്പര്‍ നൗഷാദ് കറുകപാടത്ത്, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ നജ്മല്‍ സക്കീര്‍, സഹറാബി ഉമ്മര്‍, അസീം, വാര്‍ഡ് മെമ്പര്‍ പ്രസീന റാഫി, പഞ്ചായത്ത് സെക്രട്ടറി സെറീന അലി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത് തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.