മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേര്‍ത്തല മണ്ഡലം സംഘാടക സമിതി ഓഫീസ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ഓഫീസ്. ഡിസംബര്‍ 14ന് വൈകിട്ട് അഞ്ചിന് സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടിലാണ് നവകേരള സദസ്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനന്‍, നവകേരള സദസ് ചേര്‍ത്തല മണ്ഡലം കണ്‍വീനറായ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ചേര്‍ത്തല മണ്ഡലത്തിലെ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തങ്ങളും വിലയിരുത്തി.