ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രളയക്കെടുതിയുണ്ടായ 18 ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനം, പ്ലാനിംഗ്, ജനകീയാസൂത്രണം, ഹരിതകേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്തുഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി, ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയ്ക്കുണ്ടായ മാറ്റങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിവരശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 12 മുതല്‍ 17 വരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശില്‍പശാലകള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഡോണ സാന്റുവിന്റെ അധ്യക്ഷതയില്‍ നടത്തിയ ശില്‍പശാല ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ സുരേഷ്, ശശികല മുരുകേശന്‍, ഡോളി ജോസ്, ജിഷ ദിലീപ്, ശ്രീജ ജോര്‍ജ്ജ്, ഷാജി മാത്യു, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ അഗസ്റ്റിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്,  എ.ഒ ജോസ് എം.സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. കില പരിശീലകരായ ജയിംസ് മാക്കുഴി, ജോണി ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. രവീന്ദ്രന്‍ സ്വാഗതവും ബി.എം.സി കണ്‍വീനര്‍ പി.സി.ജോസ് നന്ദിയും പറഞ്ഞു.