ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ മൂന്നാറില്‍ നടക്കും. ജില്ലാ കേരളോത്സവത്തില്‍ വായ്പ്പാട്ട് (ക്ലാസ്സിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡിസി, സിത്താര്‍, ഓടക്കുഴല്‍, വീണ, ഹാര്‍മോണിയം(ലൈറ്റ്), ഗിത്താര്‍, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്, ഹിന്ദി), പോസ്റ്റര്‍ മേക്കിംഗ്, ഫോട്ടോഗ്രാഫി, ജസ്റ്റ് എ മിനിറ്റ് എന്നീ ഇനങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് നേരിട്ട് മത്സരിക്കാം. ഈ ഇനങ്ങളില്‍ ജില്ലാ തലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 14 നുള്ളില്‍ keralotsavam.com എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895183934, 04862 228936.