വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള ബിഎസ്സി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ നവംബര്‍ 17 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം
