തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് താക്കോല്‍ വിതരണം ചെയ്തു.

ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആയാസരഹിതവും സ്വയം പര്യാപ്തവുമായ ജീവിത സാഹചര്യം ഉറപ്പാക്കുകയാണ്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 19 സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 42 സ്‌കൂട്ടറുകള്‍ വിതരണം ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ നല്‍കുന്ന ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്. ഒരുകോടി 20 ലക്ഷം രൂപ തുക വകയിത്തിയത്. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ അംഗീകാരമായി വരുന്ന 22 ഗുണഭോക്താക്കള്‍ക്കും അപേക്ഷ പരിഗണിക്കുന്ന 34 ഗുണഭോക്താക്കള്‍ക്ക് കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂട്ടറുകള്‍ വിതരണം ചെയ്യും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.ജി. രാഗപ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ റഹിമാന്‍, പത്മം വേണുഗോപാല്‍, ജലീല്‍ ആദൂര്‍, സാബിറ, കെ.വി സജു, വി.എസ് പ്രിന്‍സ്, ജെനീഷ് പി. ജോസ്, ശോഭന ഗോകുല്‍നാഥ്, സുഗത ശശിധരന്‍, മഞ്ജുള അരുണന്‍, ഷീല അജയഘോഷ്, വി.ജി. വനജകുമാരി, ഷീന പറയങ്ങാട്ടില്‍, വി.എന്‍ സുര്‍ജിത്ത്, ജിമ്മി ചൂണ്ടല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.