ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആശുപത്രി ലിംബ് ഫിറ്റിങ് സെന്ററിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കുള്ള കൃത്രിമ കൈ-കാലുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. പാലിയേറ്റീവ് രോഗികള്‍ക്കായി പോഷകാഹാരകിറ്റും വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡി വസന്തദാസ് അധ്യക്ഷനായി.തുടര്‍ന്ന് വിവിധ എന്‍ ജി ഒ സംഘടനകളെ ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആര്‍ സന്ധ്യ, ആശുപത്രി ജീവനക്കാര്‍ എച്ച് എം സി അംഗങ്ങള്‍ പാലിയേറ്റീവ് കെയര്‍ സംഘടനകള്‍ , രാഷ്ട്രിയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു