ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍/എക്കോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം  നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്‌സ്) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും   സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിരരജിസ്‌ട്രേഷന്‍. പ്രായപരിധി 20-40.   യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  നവംബര്‍ 14 രാവിലെ 11ന് ജില്ലാ  ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണം. കൊല്ലം ജില്ലാ ആശുപത്രിയില്‍ നവംബര്‍ 13 വൈകിട്ട് നാലുവരെ അപേക്ഷ  സ്വീകരിക്കും.