കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റ ഗുഡ് ഗവേണന്‍സ് പുരസ്കാരം പടിഞ്ഞാറേകല്ലട പഞ്ചായത്തിന് എം മുകേഷ് എം എല്‍ എ കൈമാറി. കലക്ട്രേറ്റ് ആത്മ ട്രെയിനിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി ഡി പി അജയകുമാര്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണിക്കൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.