പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം സമ്പൂർണമായി പരിഹരിക്കാൻ കഴിയുന്ന വലിയ പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ആരംഭിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് ജലജീവൻ പദ്ധതി പൂർണമായും നടപ്പാക്കുന്നത്.

സർക്കാർ അധികാരത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ജലവിതരണം നടത്തിയിരുന്നതിൽ നിന്ന് 38 ലക്ഷം വരെ ഉയർത്തികൊണ്ടു വരാൻ സാധിച്ചു.  ശേഷിക്കുന്ന വീടുകളിലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.  മുഴുവൻ പഞ്ചായത്തിലും ഏറ്റവും ആദ്യം കുടിവെള്ള പദ്ധതി ടെണ്ടർ ചെയ്തത് റാന്നി മണ്ഡലതത്തിലാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു.

വികസന കാര്യങ്ങളിൽ ഏറെ മുന്നേറുമ്പോഴും ശുദ്ധജല ദൗർലഭ്യം  പഴവങ്ങാടി പഞ്ചായത്തിലെ പ്രശ്നം ആയിരുന്നു. നിരന്തര പ്രയത്നത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ജലജീവൻ  പദ്ധതിയിലൂടെ 61.09 കോടി രൂപയുടെ പ്രവർത്തനം നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു.
റാന്നി- പഴവങ്ങാടി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍, ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.