സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി കൂടുതല്‍ സേവനങ്ങളോടെ ആധുനീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. കാര്‍ഡിയോളജിസ്റ്റ് യൂറോളജിസ്റ്റ് എന്നിവരുടെ നിയമനം കഴിയുന്നതും വേഗം സാധ്യമാക്കും. തടസ്സങ്ങള്‍ നേരിടാത്ത വിധം സേവനങ്ങള്‍ ലഭ്യമാകേണ്ടത് രോഗികളുടെ അവകാശമാണ്.

സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ലാബ് സംവിധാനം ആരംഭിക്കാനും തീരുമാനിച്ചു. വൈദ്യുതി സ്വയംപര്യാപ്തത നേടുന്നതിനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കാരുണ്യ ഫര്‍മസിയുടെ സേവനം 24 മണിക്കൂര്‍ ലഭ്യമാക്കണം എന്നും ഇ-ഹെല്‍ത്ത് ടോക്കണ്‍ പ്രവര്‍ത്തനം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ത്തി കൂടുതല്‍ ജനസൗഹൃദം ആക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു . പി എസ് ശുപാല്‍ എം എല്‍ എ സന്നിഹിതനായി.