നീണ്ടകര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസം നേരിടാത്ത വിധം വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. 89 ശതമാനം സിവില്‍ വര്‍ക്കുകള്‍ തീര്‍ന്ന പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഹൗസിങ് ബോര്‍ഡിനെ ചുമതലപ്പെടുത്തി . സ്‌പെഷ്യല്‍ പര്‍പ്പസ് വര്‍ക്ക് ഗണത്തില്‍ പെടുന്ന പ്രവൃത്തിയുടെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു . നീണ്ടകര താലൂക് ആശുപത്രിസൗകര്യങ്ങള്‍ വിലയിരുത്തിയ മന്ത്രി രോഗികളോട് സംവദിക്കുകയും ചെയ്തു. സുജിത് വിജയന്‍പിള്ള എം എല്‍ എ സന്നിഹിതനായി.