കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. ദേശീയ പാതയോരത്തുള്ള ആശുപത്രി എന്നത് കണക്കിലെടുത്ത് എമര്‍ജന്‍സി സേവനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ രോഗികള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് എ ഡി എച്ച് എസ് നെ മന്ത്രി ചുമതലപ്പെടുത്തി. ഡോ മീന നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സന്നിഹിതനായി.
