കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/ പട്ടിക വർഗ/ മറ്റർഹ വിദ്യാർഥികൾക്ക് ഫീസ് സൗജന്യമായിരിക്കും. ഈ കോഴ്സ് കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-467728. വെബ്‌സൈറ്റ്: www.captkerala.com. അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം നവംബർ 18 ന് മുൻപ് ലഭ്യമാക്കണം.