തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 20 നു മുൻപായി 7907409760 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് താത്പര്യം അറിയിച്ചുകൊണ്ട് മെസ്സേജ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.