കിര്‍ടാഡ്‌സില്‍ കേന്ദ്ര സഹായത്തോടെ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മ്യൂസിയം നിര്‍മ്മിക്കുന്ന പദ്ധതിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കിര്‍ടാഡ്‌സ് ഓഫീസില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്. 31ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. 20350 രൂപയാണ് പ്രതിമാസ വേതനം. പത്താം ക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് (കെ.ജി.റ്റി.ഇ) ലോവര്‍, മലയാളം ടൈപ്പ്‌റൈറ്റിംഗ് (കെ.ജി.റ്റി.ഇ) ലോവര്‍, ഡി.സി.എ, യോഗ്യത വേണം. വയസ് 18 -36. ഏഴ് മാസത്തേക്കാണ് നിയമനം. പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ കാണിച്ച് വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് -673017 എന്ന വിലാസത്തില്‍ 25ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അയക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും, തസ്തികയുടെയും പേര് നിര്‍ബന്ധമായി എഴുതണം. ഫോണ്‍: 0495 2356805
