ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 25നു തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലാണ് മത്സരം. എൽ.പി/യു.പി/എച്ച്.എസ് വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങളുണ്ടാകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ ഒമ്പതിനു സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചാനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തണം.

വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പർ മത്സര വേദിയിൽ നൽകും. എൽ.പി വിഭാഗത്തിന് ക്രയോൺ, യു.പി., എച്ച്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികൾ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ നവംബർ 21നു വൈകിട്ട് അഞ്ചിനു മുമ്പ് www.kslub.kerala.gov.in വഴി ഓൺലൈനായി ചെയ്യണം. വിലാസം: കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ, തിരുവനന്തപുരം-33, ഫോൺ: 0471-2307830/2302231, 9447470017, ഇ-മെയിൽ: landuseboard@yahoo.com.