നവകേരള സദസിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ തല ചിത്രരചനാ മത്സരം നെന്മാറ ബി.ആര്‍.സി ഹാളില്‍ നടന്നു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചനാ മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ എച്ച്. ധനീഷ് ഒന്നാം സ്ഥാനവും നെന്മാറ ജി.ബി.എച്ച്.എസ്.എസിലെ എന്‍. ആനന്ദ് രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നെന്മാറ ജി.എച്ച്.എസ്.എസിലെ എ. അര്‍ജുന്‍ ഒന്നാം സ്ഥാനവും നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിലെ ബി. നിരഞ്ജന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ അയലൂര്‍ ജി.യു.പി.എസിലെ എന്‍. നജ്‌ല ഒന്നാം സ്ഥാനവും നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിലെ എസ്. ശ്രീക്കുട്ടി രണ്ടാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ അളുവാശ്ശേരി വി.എ.എല്‍.പി.എസിലെ എ. ആര്‍ദ്ര ഒന്നാം സ്ഥാനവും സെന്റ് മേരീസ് എല്‍.പി.എസിലെ പി. യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി. പരിപാടിയില്‍ എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ സി.പി. വിജയന്‍ അധ്യക്ഷനായി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം. ഉദയന്‍, എല്‍.എന്‍.എസ്.യു.പി.എസ് ഹെഡ്മാസ്റ്റര്‍ കെ.വി ബിനുസാജ്, പ്രോഗ്രാം കണ്‍വീനര്‍ സി. ചന്ദ്രിക എന്നിവര്‍ പങ്കെടുത്തു. ആകെ 83 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.