മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പനമരത്തെ തലയ്ക്കല്‍ ചന്തു കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടികളുടെ ഭാഗമായാണ് തലക്കല്‍ ചന്തു സ്മൃതി മണ്ഡപത്തില്‍പുഷ്പാര്‍ച്ചന നടത്തിയത്. നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടികള്‍ നവംബര്‍ 30ന് സമാപിക്കും.
നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മുന്‍ കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി , ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പ്പാര്‍ച്ചന നടത്തിയത്.