ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ കെ .മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

ശിശുരോഗ വിദഗ്ദ്ധന്‍ ഡോ ചന്ദ്രശേഖരന്‍ വാരാചരണ സന്ദേശ പ്രഭാഷണം നടത്തി. ‘നവജാത ശിശു ജീവിതങ്ങളെ സാമൂഹ്യ- സ്ഥാപന ഇടപെടലുകളിലൂടെ പരിപോഷിപ്പിക്കാം ‘ എന്ന ഈ വര്‍ഷത്തെ വാരാചരണ പ്രമേയത്തെ അടിസ്ഥാനമാക്കി ശിശുരോഗ വിദഗ്ദരായ ഡോ സന്തോഷ് കുമാര്‍, ഡോ ട്രിനെറ്റ്, സ്ത്രീരോഗ വിദഗ്ധ ഡോ.നസീറ ബാനു, ആര്‍.എം.ഒ ഡോ അര്‍ജുന്‍ ജോസ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇന്‍ചാര്‍ജ് കെ .എം.നബീസ, നഴ്സിംഗ് സൂപ്രണ്ട് ബിനി മോള്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.