ഡോക്ടര്‍ നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ വ്യവസ്ഥയില്‍ സായാഹ്ന ഒ.പി യിലേക്ക് ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 18 ന് ഉച്ചക്ക് 2 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ട്രസ്റ്റി നിയമനം
മാനന്തവാടി ബദിരൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 നകം അപേക്ഷകള്‍ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും www.malabardevasom.kerala.gov.in ലഭിക്കും. ഫോണ്‍: 0490 2321818.
പാലിയേറ്റീവ് നഴ്സ് നിയമനം
വരദൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി നഴ്‌സ്ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എ.എന്‍.എം /ജെ.പി.എച്ച്.എന്‍, ബി.സി.സി പി.എ.എന്‍ അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴസിംഗ് ആന്റ് മിഡൈ്വഫറി കോഴ്‌സ്, ബി.സി.സി.പി.എന്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും പെയിന്‍ ആന്റ് പാലിയേറ്റീവ് സര്‍ട്ടിഫിക്കറ്റ്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 22 ന് രാവിലെ 10 നകം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ഹാജരാകണം.
ഫോണ്‍: 04936 289166.
ട്രൈബല്‍ പാരാമെഡിക്‌സ് ടെയിനി നിയമനം
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത നേഴ്‌സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. മാനന്തവാടി താലൂക്കില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്പമെന്റ് ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 240210.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെള്ളമുണ്ട ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ / എക്കോണോമിക്സ് വിഷയങ്ങളില്‍ ബിരുദം, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 18 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 04935 294001, 9995374221.
കല്‍പ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 17ന് രാവിലെ 10ന് ഐ.ടി.ഐയില്‍ നടക്കും. ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിംഗ് ടെക്‌നോളജി/ ഡിഗ്രി ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ എന്‍.റ്റി.സി/ എന്‍.എ.സി യോഗ്യതയുള്ളവര്‍ക്കും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.ഫോണ്‍ 04936 205519