കേരള നോളജ് ഇക്കണോമി മിഷൻ നവംബർ 18 ന് പത്തനംതിട്ട ജില്ലയിൽ  ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. പുതുതലമുറ തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന  ഇരുപതോളം മേഖലകളിൽനിന്നുമുള്ള നൂറിൽപരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കും.

1000 ത്തിൽ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്‌മെന്റ് സർവീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്പ്രെന്റിഷിപ്പുകൾ, തുടങ്ങിയവയിലേക്കുള്ള സ്‌പോട്ട് രജിസ്ട്രേഷനുകളും, വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 18 മുതൽ 58 വയസ് വരെയുള്ളവർക്ക് ജില്ലാ സ്‌കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. പത്തനംതിട്ട കുമ്പഴ മുസ്ലിയാർ കോളേജ് ഓഫ് എൻജിനിയറിങ് & ടെക്‌നോളജിയിൽ 18ന് നടക്കുന്ന ജില്ലാ സ്‌കിൽ ഫെയറിൽ പങ്കെടുക്കുവാൻ www.knowledgemission.kerala.gov.in വഴി  രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2737881.