കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നവകേരള സദസ് അവലോകന യോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സഹകരണ സംഘം, സഹകരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയിലെ പ്രതിനിധികളുടെ യോഗമാണ് ചേര്‍ന്നത്. കല്‍പ്പറ്റ മണ്ഡലത്തിലെ നവകേരള സദസ്സ് വിജയകരമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങളും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി കളക്ടറും സ്വാഗതസംഘം നിയോജമകണ്ഡലം കണ്‍വീനറുമായ കെ.അജീഷ്, വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്.സജി തുടങ്ങിയവര്‍ സംസാരിച്ചു.