വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷാ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയ്യെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു.
വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ചന്ദന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി.എം.അനില്‍കുമാര്‍, ഇ.കെ സല്‍മത്ത്, സീനത്ത് വൈശ്യന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷാജി, ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക് ഓഫീസര്‍ ഇ.കെ രഞ്ജിത്ത്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രമണ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.