അംശദായ കുടിശിക വരുത്തി രണ്ടിലധികം തവണ അംഗത്വം നഷ്ടമാക്കിയ തിരുവനന്തപുരം ജില്ലയിലെ തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ 60 വയസ് പൂർത്തിയായിട്ടില്ലാത്ത തൊഴിലാളികൾക്ക് നവംബർ 30 വരെ ഓഫീസിൽ നേരിട്ടെത്തി 10 വർഷം വരെയുള്ള കുടിശിക തീർത്തു അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2556895