ഇങ്മര്‍ ബെര്‍ഗ്മാന്റെ ജന്മശതാബ്ദിയുടെ ഭാഗമായി നേതി ഫിലിം സൊസൈറ്റി കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ ബെര്‍ഗ്മാന്‍ സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ഫേഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു ഉദ്ഘാടനം ചെയ്തു. ദേശീയ ഡോക്യമെന്ററി പുരസ്‌കാര ജേതാവ് അനീസ് കെ. മാപ്പിള, ചലച്ചിത്ര അക്കാദമി റിജിയനല്‍ കോര്‍ഡിനേറ്റര്‍ നവീന സുഭാഷ്, സി.കെ സതീഷ് കുമാര്‍, ഷിബു കുറുമ്പേമഠം, രതീഷ് വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
