സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ ‘ആവാസ് ‘എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദധ പിടിച്ചു പറ്റിയിട്ടുണ്ട്.അതിഥിതൊഴിലാളികള്‍ക്ക് താമസ സൗകര്യത്തിനായുള്ള അപ്നാ ഘര്‍ പദ്ധതി , പാലക്കാട്ടെ അതിഥി തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കും.നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ ‘ആവാസ് ‘എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദധ പിടിച്ചു പറ്റിയിട്ടുണ്ട്.അതിഥിതൊഴിലാളികള്‍ക്ക് താമസ സൗകര്യത്തിനായുള്ള അപ്നാ ഘര്‍ പദ്ധതി , പാലക്കാട്ടെ കഞ്ചിക്കോട്ട് നടപ്പാക്കിയിട്ടുണ്ട്.ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷര മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന സമഗ്ര , നവചേതന , ചങ്ങാതി ,അക്ഷരസാഗരം , പ്രത്യേക സാക്ഷരതാ പദ്ധതി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സെക്ട്ര്മാരുടെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.തൃശൂര്‍ , മലപ്പുറം, കാസര്‍ഗോഡ്, വയനാട് ,കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ് സാക്ഷര മിഷന്‍ പരിശീലനം നല്‍കുന്നത്.സംസ്ഥാന സാക്ഷര മിഷന്‍ അതോറിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ഡോ പി.എസ്.ശ്രീകല അധ്യക്ഷയായി. കോ ഓര്‍ഡി നേറ്റര്‍ മാരായ സി.യു.അനില്‍, പി.രാധാകൃഷ്ണന്‍, ആര്‍.രമേഷ് കുമാര്‍, വി.ശ്യംലാല്‍ , പി.വി.പാര്‍വ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാക്ഷരത മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. കഞ്ചിക്കോട്ട് നടപ്പാക്കിയിട്ടുണ്ട്.ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷര മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന സമഗ്ര , നവചേതന , ചങ്ങാതി ,അക്ഷരസാഗരം , പ്രത്യേക സാക്ഷരതാ പദ്ധതി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സെക്ട്ര്മാരുടെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.തൃശൂര്‍ , മലപ്പുറം, കാസര്‍ഗോഡ്, വയനാട് ,കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ് സാക്ഷര മിഷന്‍ പരിശീലനം നല്‍കുന്നത്.സംസ്ഥാന സാക്ഷര മിഷന്‍ അതോറിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ഡോ പി.എസ്.ശ്രീകല അധ്യക്ഷയായി.കോഓര്‍ഡിനേറ്റര്‍മാരായ സി.യു.അനില്‍, പി.രാധാകൃഷ്ണന്‍, ആര്‍.രമേഷ് കുമാര്‍, വി.ശ്യംലാല്‍ , പി.വി.പാര്‍വ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാക്ഷരത മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു.