ട്യൂട്ടര്‍ നിയമനം
വയനാട് ഗവ. നഴ്സിംഗ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ നിലവിലുള്ള 2 ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച നവംബര്‍ 24ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കും. എം.എസ്.സി നഴ്സിംഗ്/ കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04935 299424.
ഡോക്ടര്‍, ക്ലീനിംഗ്സ്റ്റാഫ് നിയമനം
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍, ദിവസവേതന അടിസ്ഥാനത്തില്‍ ക്ലീനിംഗ ്സ്റ്റാഫ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ ുവര.ുമറശിഷമൃമവേമൃമ@ഴാമശഹ.രീാ ല്‍ ഇ-മെയില്‍ മുഖേനയോ നവംബര്‍ 27 നകം പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഡോക്ടര്‍ യോഗ്യത എം.ബി.ബി.എസ്,
ടി.സി.എം.സി രജിസ്‌ട്രേഷന്‍, ക്ലീനിംഗ്സ്റ്റാഫ് പത്താം തരം പാസ്സായിരിക്കണം.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ഐ.സി.ഡി.എസ് സുല്‍ത്താന്‍ബത്തേരി പ്രോജക്റ്റിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നവംബര്‍ 27 മുതല്‍ 30 വരെ കൂടിക്കാഴ്ച നടക്കും. അറിയിപ്പ് തപാലില്‍ ലഭിച്ചിട്ടില്ലാത്തവര്‍ നവംബര്‍ 24 നകം സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍ 04936-222844
അധ്യാപക നിയമനം
മേപ്പാടി ഗവ.പോളിടെക്നിക്കില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ലക്ചറര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നവംബര്‍ 20 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്കില്‍ കൂടിക്കാഴ്ച നടക്കും. മത്സര പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ 04936 282095, 9400006454