കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ പുഴക്കലില്‍ ഖാദി സൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസന്‍ അധ്യക്ഷയായി. പുഴക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി വില്‍സണ്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ് ശിവരാമന്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് പുറമേ ജില്ലയിലെ ഗ്രാമ വ്യവസായ യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തലയിണകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉത്പ്പന്നങ്ങള്‍, മെഴുകുതിരി, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.