കാസര്‍കോട് നിയോജക മണ്ഡലം നവകേരള സദസ്സിനെത്തിയ ജനസഹസ്രങ്ങളെ ഗസലിന്റെ ആസ്വാദന തലത്തിലെത്തിച്ച് പ്രമുഖ ഗസല്‍ ഗായകന്‍ അലോഷി. നായന്മാര്‍മൂല മിനി സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങള്‍ ഗസല്‍ ഈണത്തില്‍ മുഴുകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഗസല്‍ മഴയില്‍ ഗൃഹാതുരതയുണര്‍ത്തുന്ന നിരവധി ഗാനങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിപ്ലവ ഗാനങ്ങളും വിരഹ ഗാനങ്ങളും ഒരുപോലെ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. ബാബുരാജിന്റെയും ദേവരാജന്റെയും ഉദയഭാനുവിന്റെയും അനശ്വര ഗാനങ്ങള്‍ തന്‍മയത്വത്തോടെ അലോഷി അവതരിപ്പിച്ചു.