ജില്ലാ മൃഗാശുപത്രിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപീകരിച്ച ആശ്രയനിധിയിലൂടെ അശരണര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വാങ്ങിനല്‍കി. പരിപാലിക്കാനുള്ള ഇടവും സാമ്പത്തിക ചുറ്റുപാടുകളും കണക്കാക്കി വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയുമാണ് നല്‍കിയത്. വാളത്തുംഗല്‍ പെരുമനത്തൊടി താജുമ്മയ്ക്ക് ആട്ടിന്‍കുട്ടികളെ കൈമാറി ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ ഗീതാറാണി, രാജ്കുമാര്‍ , രാഹുല്‍, അജയന്‍, അജിത് മുരളി, അനീഷ് പൂയപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
