ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന് രാവിലെ 7 മണി മുതല്‍ 6 വരെയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (ജനറല്‍), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (സ്ത്രീ), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (സ്ത്രീ), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (ജനറല്‍) എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
നാമനിര്‍ദേശ പത്രിക നവംബര്‍ 23 മൂന്ന് മണിവരെ സമര്‍പിക്കാം. സൂക്ഷ്മ പരിശോധന 24ന് ; പിന്‍വലിക്കാനുള്ള അവസാനതീയതി – 27. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് രാവിലെ 10ന് തുടങ്ങും. തിരഞ്ഞെടുപ്പ് ചിലവ്കണക്ക് സമര്‍പിക്കാനുള്ള അവസാന തീയതി- 2024 ജനുവരി 12.