ദേശീയ ആരോഗ്യദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹെല്‍ത്ത്ക്ലബ്ബ് ആരംഭിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യകേരളം ജില്ലാ ഓഫീസ് കേന്ദ്രമാക്കി തുടങ്ങുന്ന ക്ലബ് ജില്ലയിലാകെ വ്യാപിപ്പിക്കും.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, പുകയില ഉപയോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ കൂട്ടായ്മകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും. എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡി വസന്തദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷാജി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ് കിരണ്‍, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ സാജന്‍ മാത്യൂസ്. ഡോക്ടര്‍സ് ഐ സി പാര്‍ക്ക് അക്കാദമി സ്ഥാപകന്‍ ഷിബു ഷംസുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.