കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് നടന്ന ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.

ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിന്ദുമോൻ പി.പി. തുടങ്ങിയവർ പങ്കെടുത്തു.