സ്ത്രീകള്‍ക്ക് ആര്‍ത്തവകാലശുചിത്വം ഉറപ്പുവരുത്തുന്നതിന് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ മെൻസ്ട്രുവൽ കപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ ചിലവഴിച്ചുള്ളതാണ് പദ്ധതി. വിതരണോദ്ഘാടനം നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരജാകുമാരി നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ അനിത അധ്യക്ഷയായി. വാര്‍ഡ് അംഗം ഷമീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ് ലേഖ ,ആശാ പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.