ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓണലൈനായോ സമർപ്പിക്കാം. www.univcsc.comൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ഫോം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി. ഓഫീസിലും ലഭിക്കും. അപേക്ഷകൾ 24 വരെ സ്വീകരിക്കും.