ഭക്ഷ്യസംരക്ഷണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും  പി എം എഫ് എം ഇ പദ്ധതിയില്‍ അപേക്ഷിക്കാം. സ്ഥിര മൂലധനത്തിന്റെ 35 ശതമാനം  പരമാവധി 10 ലക്ഷം രൂപയും പ്രവര്‍ത്തന മൂലധനത്തിന് 6 ശതമാനം പലിശയിളവും നല്‍കും.  ഫോണ്‍ 9744433500, 0474 2748395.

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ ബോധവത്കരണ/സംരക്ഷണരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായംലഭിക്കുന്നതിനായി അപേക്ഷിക്കാം. നിശ്ചിത പ്രൊഫോമയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ രേഖകള്‍സഹിതം നവംബര്‍ 28നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പിക്കാം. മുന്‍വര്‍ഷങ്ങളില്‍ ധനനസഹായം അനുവദിച്ച ധനവിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാത്ത സംഘടനകള്‍ അപേക്ഷിക്കരുത്. ഫോണ്‍ – 0474 2794818.