പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ഒക്‌ടോബർ 27ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക, താലുക്ക് ഓഫീസുകളിൽ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താൻ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അവസരം.
നവംബർ 24, 25 ഡിസംബർ 2, 3 തീയതികൾ പ്രത്യേക പ്രചരണ ദിനങ്ങളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി നാളെ രാവിലെ 11.30ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിയമസഭാ സമുച്ചയത്തിലെ ചേംബറിൽ (റൂം നമ്പർ 57 B, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്) ആലോചനാ യോഗം ചേരും.