2023-24ലെ അഖിലേന്ത്യ സിവിൽ സർവീസസ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള സംസ്ഥാന ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 25, 26 തീയതികളിൽ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തും.

സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്പോർട്സ് കിറ്റും മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി 25ന് രാവിലെ 8ന് എത്തണം. വിശദവിവരങ്ങൾക്ക്: 9446583275, 9495521112.